എന്‍റെ ഋതു മാത്രം ഭേതമില്ലാതെ തുടരുന്നു...
എന്‍റെ വിധി ഖേധമില്ലാതെ എന്നെ ഉപദ്രവിക്കുന്നു...
എന്‍റെ ചിന്തകള്‍ക്ക് ചിലന്തിവല പിടിച്ചെന്നു ചിലര്‍...
എന്‍റെ സ്വപ്നത്തിന്‍റെ പേരു ഭ്രാന്തെന്ന് ചിലര്‍...
എന്‍റെ പ്രണയത്തിനു സാഫല്യം നേടാനായില്ല പോലും...
എന്‍റെ മരണത്തിനു മോക്ഷവും...
ജരാനരകള്‍ ബാധിച്ചു ജെടനീട്ടി നടക്കേണ്ടി വന്നവനാണ് ഞാന്‍...
ജനിമ്രിതിയുടെ പൊരുള്‍ തേടിയതിന്‍റെ ശിക്ഷ...
പകല്‍ അമ്പല മുറ്റത്തെ ആല്‍ന്‍റെ കൊമ്പുകളില്‍ തലകീഴായി തൂങ്ങി കിടക്കുന്ന
വാവല്‍ കൂട്ടത്തിന്നു സമം....സമൂഹം അവര്ക്കു പകല്‍ കാഴ്ച്ചയെയില്ലെന്നു...
ഇനി ഉണ്ടായാല്‍ തന്നെ അത് തലതിരിഞ്ഞതാനെന്നും...
ഇപ്പുറത്തെ കൊമ്പിലിരുന്നു സത്യം വിളിച്ചു പറയുന്ന എന്നെ
അവര്‍ കാക്ക എന്ന് പുച്ച്ചിക്കുന്നു.... എല്ലാം നിശബ്ദം ഞാന്‍ സഹിക്കുന്നു...
കാരണം ഞാന്‍ അറിയുന്നു വേട്ടക്കാരന്‍റെ വിരലുകള്‍ കാന്ചിയിലമാരാന്‍ നാളുകള്‍ അധികമില്ല...


No comments:
Post a Comment