Saturday, February 16, 2013


ബോധമില്ലാത്ത രാവുകളും ഉറക്കമുണരാത്ത പകലുകളും ഒരു തുടര്‍ക്കഥയായി മാറുന്നു..... ലഹരിയുടെ മറവി ഒരു അനുഗ്രഹമാകുന്നതെങ്ങനെയെന്ന തിരിച്ചറിവില്‍ സ്വയം അസ്തമിക്കുന്നു.... മറവിയുടെ മഴ തോരാതെ പെയ്യട്ടെ.... ഞാനതില്‍ നനഞ്ഞു കുതിരട്ടെ....

Sunday, August 23, 2009

കൌമാരത്തിലെ കാതംങള്‍ താണ്ടുമ്പോള്‍
വഴിവക്കിലൊരു സുസ്മിതം ഞാന്‍ യാത്ര നിര്‍ത്തി കൂടെ കൂട്ടി...
തളരുമ്പോള്‍ പുന്ജിരികളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു...
കോളേജിലെ നടകംങളില്‍ മികച്ച നടനായ സാബുവിന്‍റെ പെര്‍ഫോര്‍മന്‍സ് -ല്‍ അവള്‍ മതിമറന്നു കയ്യടിച്ചു....
ഒരുപക്ഷെ സാബുവിനെക്കാള്‍ നന്നായി അഭിനയിക്കുമായിരുന്നു എങ്കില്‍ക്കൂടി ഞാന്‍ കഷ്ട്ടപ്പെട്ടു പിന്നെ വന്ന നാടകത്തില്‍ ഒരു ചെറിയ വേഷം നേടി...കൈയടിയുണ്ടായില്ല...അവനവന്‍റെ നിലത്തു പണിയെടുക്കുമ്പോള്‍ കൂലി ചോദിക്കുന്നതും ആഗ്രഹിക്കുന്നതും മന്ദതതരമാണല്ലോ എന്നാലോജിച്ചു ആശ്വസിച്ചു...പിന്നെ ചെറിയാന്‍റെ പാട്ടു...പാലാഴി പോലെ... അസുരന്മാരും ദേവന്മാരും ആഞ്ഞു കയ്യടിച്ചു കൂടെ എന്‍റെ മോഹിനിയും...
ഞാന്‍ വാസുകിയുടെ റോളിലായിരുന്നു...ചെറിയാന് കരയാന്‍ മൈക്കും സ്പീക്കര്‍ ഉം വറീതേട്ടന്‍റെ "ത്രെസ്യവിജയം " ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ല്‍ നിന്നും ഒരു പൈന്‍റെ റം -നു വാടകക്കെടുത്തത് ഞാനായിരുന്നു...
ആ കാളകൂടം പിന്നെ ഞാനും വറീതേട്ട നും കൂടെ കുടിച്ചു റം കണ്ടന്മാരായി...ഞാന്‍ ഒറിജിനല്‍ വാസുകി...
അവള്‍ പറഞ്ഞു ചീഞ്ഞ നാറ്റം. ഞാന്‍ അലറി കഴുവീറിടെ മോളെ...500/- രൂപയുടെ ചുരിദാറും കൊണ്ടു വന്നപ്പഴും നിനക്ക് ടൂറ് ഒലത്താന്‍ അമ്മച്ചീടെ മാല വെലാംങന്നിക്ക് പോകനെന്നു നൊണ പറഞ്ഞു പണയം വച്ചു കാശ് കൊണ്ടുതള്ളിതന്നപ്പോഴും ആന്റൊക്കിതെ മണമായിരുന്നു...അന്ന് നിനക്ക്അറിയില്ലെടി...കൈവലിച്ചു ഒറ്റ അടിയായിരുന്നു അവള്‍ മാറിയില്ലേല്‍ തലക്കിട്ടു കൊണ്ടെനെ ഭാഗ്യം കവിളത്തെ കിട്ടിയുളളൂ....കൂവല് കിട്ടി..
മമ്മു പറഞ്ഞു പൂശടാ ആന്റ്റൊയെന്നു അടുത്ത് കിടന്ന പ്ലാസ്റ്റിക് കസേര മാടി മാടി വിളിച്ചു വാ....വാ...
എന്നെ എടുക്കു... എടുത്ത്തവളുടെ തലയ്ക്കു രണ്ട്‌ പോത്ത് പൊത്തി...ചോര അയ്യോ ചോര....ചെറിയാനും സാബുവും താങ്ങി എടുത്തു കൊണ്ടു പോയി... ഞാനോടി...അവളുടെ അമ്മാച്ചന്മാരു വന്നു. അപ്പന്‍റെ പെട്ടിക്കട തല്ലിപ്പൊളിച്ചു. അപ്പനും കിട്ടി പെട...പടച്ചു വിട്ടാപ്പോരടാ മോനേ നിലക്ക് നിര്‍ത്താനും പഠിക്കണമെന്ന് ഉപദേശവും...പിന്നെ കൊടിങ്ങല്ലൂരിന്നു കൊണ്ടന്ന പ്രത്യേക പൂജ കഴിഞ്ഞ പാലഭിഷേകവും...
അമ്മച്ചി നെഞ്ഞത്തടിച്ചു പ്രാകി..."കഴുവേറി എന്‍റെ വയറ്റില്‍ തന്നെ കുരുത്തല്ലോ അപ്പനെ കൊള്ളാന്‍ ജനിച്ചവന്‍ edivetti pokum " ediyoranjaarennam vetti. pakshe ente methu kondilla... [will continue....]






Saturday, August 22, 2009

എന്‍റെ ഋതു മാത്രം ഭേതമില്ലാതെ തുടരുന്നു...

എന്‍റെ വിധി ഖേധമില്ലാതെ എന്നെ ഉപദ്രവിക്കുന്നു...

എന്‍റെ ചിന്തകള്‍ക്ക് ചിലന്തിവല പിടിച്ചെന്നു ചിലര്‍...

എന്‍റെ സ്വപ്നത്തിന്‍റെ പേരു ഭ്രാന്തെന്ന് ചിലര്‍...

എന്‍റെ പ്രണയത്തിനു സാഫല്യം നേടാനായില്ല പോലും...

എന്‍റെ മരണത്തിനു മോക്ഷവും...

ജരാനരകള്‍ ബാധിച്ചു ജെടനീട്ടി നടക്കേണ്ടി വന്നവനാണ് ഞാന്‍...

ജനിമ്രിതിയുടെ പൊരുള്‍ തേടിയതിന്‍റെ ശിക്ഷ...

പകല്‍ അമ്പല മുറ്റത്തെ ആല്‍ന്‍റെ കൊമ്പുകളില്‍ തലകീഴായി തൂങ്ങി കിടക്കുന്ന

വാവല്‍ കൂട്ടത്തിന്നു സമം....സമൂഹം അവര്ക്കു പകല്‍ കാഴ്ച്ചയെയില്ലെന്നു...

ഇനി ഉണ്ടായാല്‍ തന്നെ അത് തലതിരിഞ്ഞതാനെന്നും...

ഇപ്പുറത്തെ കൊമ്പിലിരുന്നു സത്യം വിളിച്ചു പറയുന്ന എന്നെ

അവര്‍ കാക്ക എന്ന് പുച്ച്ചിക്കുന്നു.... എല്ലാം നിശബ്ദം ഞാന്‍ സഹിക്കുന്നു...

കാരണം ഞാന്‍ അറിയുന്നു വേട്ടക്കാരന്‍റെ വിരലുകള്‍ കാന്ചിയിലമാരാന്‍ നാളുകള്‍ അധികമില്ല...

ഞാന്‍

ഒരു നാള്‍ ഞാന്‍ നിന്നെ മറക്കും...
നിന്‍റെ ഓര്‍മകള്‍ എന്നില്‍ എന്നെന്നേക്കുമായി കുഴിച്ചു മൂടപ്പെടും...
നീ എന്ന ഭാവം അര്‍ത്ഥമില്ലാത്ത വെറും അക്ഷരങ്ങളായി മാറും...
ഒരുപക്ഷെ അന്നെന്‍റെ........അന്നെന്‍റെ അവസാന ശ്വാസവും നിലച്ചിരിക്കും...

Friday, August 21, 2009

thonyaasam 1



Njan ezhuthum.....palathum ezhuthum.....
eniyum ezhuthum......
aksharam padichathinte ahamgaaramenkil
angane thanne......
njan oru ahamgaariyaanu....
onnumillaathavante ahamgaaram
ennu paranju puchikkan varatte....
njaninnu raajaavaanu....
ente swapnamgalil njan kalppichu
varachu vachirikkunna raajyathile raajaavu...
ente maathram raajaavu...